belive it or not

Monday, January 9, 2017

ലോകത്ത് സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. കൗതുകം നിറഞ്ഞ കാഴ്ചകളും പുത്തന്‍ അറിവുകളും എന്നും മനുഷ്യന് ജിജ്ഞാസ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. ചില പ്രത്യേക സ്ഥലങ്ങള്‍ പ്രവേശനം നിഷേധിക്കപ്പെട്ട് രഹസ്യ സ്വഭാവം പുലര്‍ത്തുന്നവയാണ്. അവയില്‍ ചിലത് അറിയാന്‍ തുടര്‍ന്നു വായിക്കൂ... 
ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33 

ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33ത്തിലേക്കുള്ള സന്ദര്‍ശനം പലര്‍ക്കും അസാധ്യമാണ്. ക്ലബിലെ പ്രവേശനത്തിന് 40,000 ഡോളറും കൂടാതെ 27000 ഡോളര്‍ വേറെയും വര്‍ഷത്തില്‍ 18000 ഡോളറും വേണം അംഗത്വത്തിന്.


സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ 

സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ നോര്‍വെയിലെ സ്വാള്‍ബാര്‍ഡ് ദ്വീപസമൂഹത്തില്‍പ്പെട്ട സ്പിറ്റ്‌സ്‌ബെര്‍ഗന്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഒരു സുരക്ഷിതമായ വിത്തു സംരക്ഷണ കേന്ദ്രമാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളില്‍ മറ്റു ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ സ്ഥാപകലക്ഷ്യം.



ഇസ് ഗ്രാന്റ് ശ്രിന്‍ 

ജപ്പാനിലെ ഇസ് സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൂര്യഭഗവാന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ഷിന്റോ ശ്രിന്‍.  



കൊക്കക്കോളയുടെ രഹസ്യ അറ 

കൊക്കളോയുടെ രഹസ്യം ഇന്നും ആര്‍ക്കും അറിയില്ല. ഇതിനു പിന്നിലുള്ള വിജയം അതീവ രഹസ്യമായി സൂക്ഷിക്കുന്നതിന് സുരക്ഷിതമായ സങ്കേതമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ദി ക്വീന്‍സ് ബെഡ്‌റൂം

ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്‌റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. 1982ല്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിള്‍ ഫാഗന്‍ എന്നയാള്‍ റൂം തകര്‍ത്ത് എലിസബത്ത് രാജ്ഞിയുടെ മുറിയ്ക്കുള്ളില്‍ പ്രവേശിച്ചു. ഇതിനുശേഷം അതീവ സുരക്ഷയാണ് നല്‍കുന്നത്.
സ്‌നേക്ക് ലാന്റ്

പാമ്പുകളുടെ താഴ്‌വാരമാണ് സ്‌നേക്ക് ലാന്റ്. ബ്രസീലിന്റെ തീരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ചെറുദ്വീപാണിത്. ലോകത്തെ ഏറ്റവും വിഷമുള്ള 4000 ലധികം വിഷപാമ്പുകള്‍ വസിക്കുന്ന ദ്വീപ്. മനുഷ്യ ജീവന് ആപത്തായതിനാലാണ് ഇവിടേക്കുള്ള സന്ദര്‍ശനം ബ്രസീല്‍ ഗവണ്‍മെന്റ് തടഞ്ഞിട്ടുള്ളത്.


ഏരിയ 51

അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏരിയ 51. ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പരീക്ഷണം നടക്കുന്ന സ്ഥലമാണ് ഇതെന്ന് പറയുന്നു. എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.

കുഞ്ഞിന് ജന്മം നല്‍കി ഇരുപതുകാരന്‍, ഒരേ സമയം അച്ഛനും അമ്മയുമാകാനൊരുങ്ങുന്നു

ഹെയ്ഡന്‍ ക്രോസ് എന്ന ബ്രിട്ടീഷ് യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഈ യുവാവ് പെണ്‍കുട്ടിയായാണ് ജനിച്ചത്. എന്നാല്‍ തന്റെ പതിനേഴാമത്തെ വയസില്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തി ആണ്‍കുട്ടിയായി മാറുകയായിരുന്നു.

എന്നാല്‍ പൂര്‍ണ്ണമായ രീതിയില്‍ ആണ്‍കുട്ടിയായി മാറുന്നതിന് മുമ്പ് ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്ന് ഹെയ്ഡന്‍ ആഗ്രഹിച്ചിരുന്നു. അതിന്‍പ്രകാരമാണ് ഇപ്പോള്‍ ഇയാള്‍ ഗര്‍ഭിണിയായി മാറിയിരിക്കുന്നത്. ആണ്‍കുട്ടിയായി മാറുന്നതിന് മുമ്പ്  തന്നെ തന്റെ ശരീരത്തില്‍ നിന്ന് അണ്ഡം ശേഖരിച്ച് വയ്ക്കാന്‍ ഹെയ്ഡന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നീട് ഫേസ്ബുക്കില്‍ പരസ്യം നല്‍കിയാണ് ബീജദാതാവിനെ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍ പൂര്‍ത്തിയായി ഹെയ്ഡന്‍ പൂര്‍ണമായി ആണായി മാറുന്നതോടെ തന്റെ കുഞ്ഞിന്റെ അച്ഛനും പ്രവസത്തോടെ കുഞ്ഞിന്റെ അമ്മയും ആയി മാറാനുള്ള അപൂര്‍വ അവസരവും ഹെയ്ഡന് ലഭിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്ദയിലെ മുന്‍ ജീവനക്കാരനാണ് ഹെയ്ഡന്‍.

തോമസ് ബീറ്റി എന്നൊരാള്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ ആണായി മാറിയിരുന്നു. ആണായി മാറിയ ബീറ്റി തന്റെ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കോര്‍ഡും തോമസ് ബീറ്റിയുടെ പേരിലാണ്.

Friday, January 6, 2017

പാമ്പുമേക്കാട്ടുമന

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

ഐതിഹ്യം

മേക്കാട്ട്മന കവാടം
മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

ചരിത്രം

നാഗയക്ഷി
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

ഇരുളിലാണ്ട ആചാരങ്ങൾ 


ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

Haunted Bonacaud Bungalow, Kerala

Deep into Bonacaud region of Trivandrum, there stands a vintage styled bungalow and is said to be one of few most haunted places in Kerala. It was built by an English family during the British rule in India. It is spread over 2512 acres of pure nature- waterfalls, valleys, and enticing hill forests. The surrounding was once used to be a magnificent tea estate. Correlate the happening 135 years back and revert back to old times when a cruel incident, a ferocious one indeed happened. The action day was an absolute nightmare for the family living there and later, this alluring bungalow has to face all the rejections that turned it into a dilapidated spot.
40 Kilometers away from Trivandrum, this bungalow is addressed as GB 25 and was built in 1951.

When you would step into this ramshackle mansion, you find vandalized doors and broken windows. This magnificent British architected house appears spooky and classic. It is said that the young children of the Bungalow owner died in mysterious circumstances. Later, the couple headed back to London and left the construction deserted. It is considered that the young’s soul wanders frequently in the surroundings. Sounds such as breaking of glass, disembodied voices and screaming of a child can be easily heard in the night. Few trespassers have claimed to see the ghost boy’s apparition standing on the door. This place might seem a tourist attraction in the sunlight but after darkness fall, Bonacaud bungalow becomes absolute horrid and thus, it is also counted as one of some most haunted places in Kerala where a soul wanders in the air.

Thursday, January 5, 2017

Sex

ആക്രാന്തം അതിരിവിട്ടു മരണം തേടിയെത്തി. കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന് മുന്‍പാണ് നൈജീരിയയിലെ ഡെല്‍റ്റാ സ്‌റ്റേറ്റിലെ ഒരു ഹോട്ടലില്‍ വച്ച് യുവാവ് ലൈംഗികോത്തേജന മരുന്ന് കഴിച്ചത്.
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു. നൈജീരിയന്‍ പൗരനായ 30കാരനാണ് അമിതമായ ലൈംഗികതയ്ക്കായി ആഗ്രഹിച്ച് മരണത്തിന് കീഴടങ്ങിയത്. കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന് മുന്‍പാണ് നൈജീരിയയിലെ ഡെല്‍റ്റാ സ്‌റ്റേറ്റിലെ ഒരു ഹോട്ടലില്‍ വച്ച് യുവാവ് ലൈംഗികോത്തേജന മരുന്ന് കഴിച്ചത്.
യുസാംസണ്‍ എന്നാണ് ഇയാളുടെ പേരെന്ന് ഡെയ്‌ലി മെയ്ല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കാമുകിയുമായി ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ ലൈംഗികോത്തേജനത്തിനായി മാന്‍പവര്‍ എന്ന മരുന്ന് കഴിച്ചിരുന്നു. ഈ മരുന്ന് അനുവദിനീയമായ അളവില്‍ കൂടുതല്‍ കഴിച്ചതാണ് ഇയാളുടെ ജീവനെടുത്തത്.
വയാഗ്രയ്ക്ക് തുല്യമായ ശക്തിയുള്ള മരുന്നാണ് മാന്‍പവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് ഇയാള്‍ മരുന്ന് ഉപയോഗിച്ചത്. ഇയാള്‍ മരിച്ചുവെന്ന് വ്യക്തമായതോടെ കാമുകി ഹോട്ടലില്‍ നിന്ന് മുങ്ങി. യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Wednesday, January 4, 2017

ഒരു പണിയുമില്ലാത്തവന്മാര്‍ക്ക് മാസശമ്പളം നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമെന്ന പദവി ഇനി ഫിന്‍ലന്റിന്

തൊഴിലില്ലാത്തവര്‍ക്ക് മാസംതോറും 587 ഡോളര്‍ (ഏകദേശം 39983.79 രൂപ) തൊഴിലില്ലായ്മ വേതനം നല്‍കും. സര്‍ക്കാരിന്റെ ചുവപ്പുനാട ഇല്ലാതാക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യം പ്രചോദിപ്പിക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫിന്‍ലന്റ് ഇക്കാര്യം ചെയ്യുന്നത്. ജനുവരി 1 മുതല്‍ നടപ്പാകുന്ന പദ്ധതിയില്‍ രണ്ടു വര്‍ഷത്തേക്ക് ഫിന്നിഷ് പൗരന്മാരിലെ തൊഴിലില്ലാത്ത 2000 പേരെ തെരഞ്ഞെടുത്ത ശേഷം അവര്‍ക്കാകും സഹായം നല്‍കുക. എങ്ങിനെ ചെലവഴിക്കുന്നു, എന്തു ചെയ്യുന്നു എന്ന് നോക്കാതെ എല്ലാ മാസവും 560 യൂറോ വീതം നല്‍കുന്നതാണ് പദ്ധതി.

മറ്റെവിടെ നിന്നെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും കുറയ്ക്കുകയും ചെയ്യും. അതേസമയം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി കിട്ടിയാലും ഈ സഹായം തുടരും. പക്ഷേ ആനുപാതികമായി കുറയുമെന്ന് മാത്രം. രേഖകള്‍ അനുസരിച്ച് മാസം 3,500 യൂറോ (ഏകദേശം 249517.18 രൂപ) യാണ് ഫിന്‍ലന്റിലെ സ്വകാര്യമേഖലയില്‍ നിന്നുള്ള ശരാശരി വരുമാനം. സാധാരണഗതിയില്‍ ഫിന്‍ലന്റില്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാകുമോ എന്ന ഭയത്തെ തുടര്‍ന്ന് മിക്കവരും വരുമാനം കുറവുള്ളതും ദൈര്‍ഘ്യം കുറവുള്ളതുമായ ജോലി ഏറ്റെടുക്കാറില്ല.

നിലവില്‍ 5.5 ദശലക്ഷം ജനസംഖ്യയുള്ള ഫിന്‍ലന്റിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 8.1 ശതമാനം കൂടി 213,000 മായിരുന്നു. പിന്നില്‍ ഒരു സാമ്പത്തിക സുരക്ഷിതത്വം ഉണ്ട് എന്നത് ധൈര്യത്തോടെ ജോലി തേടാന്‍ ആള്‍ക്കാര്‍ക്ക് പദ്ധതി തുണയാകുമെന്ന് ഒരു വിഭാഗം പറയുേമ്പാള്‍ ഒന്നും ചെയ്യാതെ പണം കിട്ടുന്നത് ആള്‍ക്കാരെ മടിയന്മാരും അലസന്മാരുമാക്കി മാറ്റുമെന്നാണ് മറുവശത്തിന്റെ വാദം.

ഭര്‍ത്താവ് നവവധുവിന്റെ കന്യകാത്വം വിറ്റു, സ്വന്തം പങ്കാളിയെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ലതെന്ന് യുവതി

വീട്ടുകാര്‍ തമ്മില്‍ കണ്ടു ഉറപ്പിക്കുന്ന ഒരു വിവാഹ ജീവിതത്തിന്റെ ദുരന്തവശമാണ് ആഗ്ര സ്വദേശിനിയായ യുവതിയുടെ ജീവിത കഥ. ഡോക്ടറാവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവങ്ങള്‍ എല്ലാവര്ക്കും ഒരു പാഠവും കൂടിയാണ്.

ആഗ്രയിലെ ഇടത്തരം കുടുംബത്തിലാണ് പെണ്‍കുട്ടിയുടെ ജനനം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയില്‍ അല്ലെങ്കിലും അച്ഛന്റെ വരുമാനം കൊണ്ട് അമ്മയും അനിയത്തിയും പെണ്കുട്ടിയും അടങ്ങുന്ന കുടുംബം മാന്യമായി ജീവിച്ചു. മകളെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായ ശേഷം അവള്‍ എന്‍ട്രസ് കോച്ചിംഗിന് പോയിത്തുടങ്ങി. എന്നാല്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ആയില്ല. ഇനിയും വീട്ടുകാരുടെ പണം കളയാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ അവള്‍ തന്നെയാണ് പറഞ്ഞത് ബിഎസ് സിയ്ക്ക് ചേരാം എന്ന്.

ബിഎസ് സി ചെയ്ത് കൊണ്ടിരിക്കുമ്‌ബോള്‍ തന്നെ അവള്‍ക്ക് കല്യാണ ആലോചനകള്‍ വരുന്നുണ്ടായിരുന്നു. അനിയത്തി കൂടി ഉള്ളത് കൊണ്ട് വിവാഹം അധികം നീണ്ടി കൊണ്ട് പോകാന്‍ അച്ഛനും അമ്മയും ആഗ്രഹിച്ചില്ല. അങ്ങനെ ഇരിക്കെയാണ് അവരുടെ ബന്ധു മുഖേന ആ കല്യാണ ആലോചന വന്നത്.

ബംഗലൂരുവില്‍ എഞ്ചിനീയറാണ് പയ്യന്‍. ഫോട്ടോ കണ്ടപ്പോള്‍ തന്നെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി. അവര്‍ ആദ്യം കാണുന്നത് 'സ്‌കൈപ്പിലൂടെയാണ്'. സംസാരിച്ചു, നല്ല മാന്യമായ പെരുമാറ്റം. ഉടന്‍ വിവാഹം വേണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ ഈ ആലോചനയുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് അവള്‍ക്കും തോന്നി.

ബന്ധുക്കള്‍ക്ക് ഒപ്പമാണ് അയാള്‍ പെണ്ണുകാണാന്‍ എത്തതിയത്. ഒറ്റ നോട്ടത്തില്‍ തന്നെ അവള്‍ക്കു ആളെ ഇഷ്ടമായി. 3 മാസത്തിന് ശേഷമുള്ള തിയ്യതിയിലേക്ക് വിവാഹം ഉറപ്പിച്ചു.

ഫോണില്‍ അവര്‍ നിരന്തരം സംസാരിക്കുമായിരുന്നു. പുലര്‍ച്ചെ വരെ നീളുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍. അവര്‍ പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടന്നൊരു ദിവസം അദ്ദേഹം അവളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാതെ ആയി.

2 ദിവസത്തിന് ശേഷം അദ്ദേഹം തിരിച്ചു വിളിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചോദ്യം അവളെ ഞെട്ടിച്ചു. കന്യകയാണോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതെ, എന്ന് അവള്‍ മറുപടി നല്‍കി. 2 മാസത്തിന് ശേഷം അവരുടെ വിവാഹവും കഴിഞ്ഞു

വിവാഹ ശേഷം രണ്ട് പേരും ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ബംഗലൂരുവിലേക്ക് പോയി. എന്നാല്‍ ഈ ദീവസങ്ങളിലൊന്നും അയാള്‍ അവളെ തൊടുക പോലും ചെയ്തിരുന്നില്ല.

അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ കുറിച്ച് അവള്‍ തുറന്ന് ചോദിച്ചു. അപ്പോഴാണ് ആ ഞെട്ടിയ്ക്കുന്ന മറുപടി എനിക്ക് ലഭിച്ചത്. നന്നായി മദ്യപിയ്ക്കുന്ന അദ്ദേഹത്തിന് 2 ലക്ഷം രൂപയോളം കടം ഉണ്ടായിരുന്നത്രേ. കടം വീട്ടാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം എന്തെന്നോ... ഭാര്യയുടെ കന്യകാത്വം വില്‍ക്കുക. തന്റെ സുഹൃത്തിന് 2 ലക്ഷം രൂപയ്ക്ക് സ്വന്തം ഭാര്യയുടെ കന്യകാത്വം അദ്ദേഹം വിറ്റിരിക്കുന്നു. അവള്‍ക്കു അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. വധു അച്ഛനേയും അമ്മയെയും വിവരം അറിയിച്ചു. അവര്‍ എത്തി അവളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

അയാളില്‍ നിന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി ഇരിയ്ക്കുകയാണ് അവളിപ്പോള്‍. അവളുടെ തെറ്റുകൊണ്ടല്ല ഈ വിവാഹ ബന്ധം തകര്‍ന്നത്. എന്നിട്ടും സമൂഹത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകള്‍ സഹിയ്ക്കാനാകുന്നില്ലെന്നു പെണ്‍കുട്ടി പറയുന്നു. അവളുടെ വിദ്യാഭ്യാസ യോഗ്യത വെച്ച് ഒരു ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട്. അച്ഛനെയും അമ്മയേയും സഹായിക്കണം എന്നും അവള്‍ പറയുന്നു.

ഉടനെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ വയ്യ. അതേ കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ തന്നെ പേടിയാണ്. എല്ലാ അറേജിഡ് മാരേജും ഇങ്ങനെ ആകണം എന്നല്ല. പക്ഷേ ഈ ഷോക്കില്‍ നിന്ന് മോചിതയാകാന്‍ കുറച്ച് കൂടി സമയം വേണം. പക്ഷേ ഒരു ആഗ്രഹം ഉണ്ട്, സ്വന്തം പങ്കാളിയെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ല   


kadapad;        www.malayalivartha.com