belive it or not

Wednesday, January 4, 2017

ഇരട്ടക്കുട്ടികള്‍ പിറന്നു,പക്ഷെ രണ്ടു വര്‍ഷങ്ങളിലായി എന്നു മാത്രം; സംഗതിയെന്തന്നറിയണ്ടേ?

 ഏകദേശം പത്തു മിനിറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് പിറന്നതെങ്കിലും ഇരട്ടക്കുട്ടികള്‍ക്ക് ജനനവര്‍ഷം രണ്ട്. അരിസോണയിലെ ഒരു ആശുപത്രിയില്‍ പുതുവത്സര ആഴ്ചയില്‍ പിറന്ന സേവ്യറിനും ഈവ്‌ററ്റിനുമാണ് ഈ വിധി. പുതുവത്സര ആഴ്ചാവസാനം പിറന്നു വീണ ഇവരില്‍ സേവ്യര്‍ വന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് ഈവ്‌ററ്റ് വന്നപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു പോയെന്ന് മാത്രം.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഗ്‌ളെന്‍ഡേലുകാരായ ഹോളി-ബ്രാന്‍ഡന്‍ഷേ ദമ്പതികളുടെ ഇരട്ടകള്‍ക്കാണ് രണ്ടു ജനനവര്‍ഷം വന്നത്. 2016 ഡിസംബര്‍ 31-ന് ശനിയാഴ്ച വൈകിട്ട് 5.30-യോടെയാണ് ഹോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു രാത്രി 11:50-ന് സേവ്യര്‍ പിറന്നപ്പോള്‍ ഈവ്‌ററ്റ് വന്നത് ഞായറാഴ്ച പുലര്‍ച്ചെ 12:01-നായിരുന്നു. വെറും പത്തു മിനിറ്റു താമസിച്ചതിനാല്‍ ഈവ്‌റെറ്റ് ജനനത്തീയതി 2017 ജനുവരി 1 ആക്കി മാറ്റി. അഞ്ച് പൗണ്ട് അഞ്ച് ഔണ്‍സായിരുന്നു സേവ്യറിന്റെ തൂക്കം. ഈവ്‌ററ്റിന് 4 പൗണ്ട് 8 ഔണ്‍സായിരുന്നു.സമാന സംഭവം തന്നെ ചിലിയിലെ സാന്‍ഡിയാഗോയിലും നടന്നു. സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും വേണ്ടിയുള്ള ഷാര്‍പ്പ് മേരി ബിര്‍ക്ക് ഹോസ്പിറ്റലില്‍ പിറന്ന ഇരട്ട പെണ്‍കുട്ടികളില്‍ ആദ്യയാള്‍ ശനിയാഴ്ച രാത്രി 11.56-ന് വന്നപ്പോള്‍ രണ്ടാമത്തെയാള്‍ വന്നത് പത്തു മിനിറ്റ് വ്യത്യാസത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു. ഒരു വര്‍ഷം മുമ്പത്തെ സംഭവത്തിന്റെ തനിയാവര്‍ത്തനം മാത്രമായിരുന്നു ഇത്  


No comments:

Post a Comment