
മറ്റെവിടെ നിന്നെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും കുറയ്ക്കുകയും ചെയ്യും. അതേസമയം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി കിട്ടിയാലും ഈ സഹായം തുടരും. പക്ഷേ ആനുപാതികമായി കുറയുമെന്ന് മാത്രം. രേഖകള്‍ അനുസരിച്ച് മാസം 3,500 യൂറോ (ഏകദേശം 249517.18 രൂപ) യാണ് ഫിന്‍ലന്റിലെ സ്വകാര്യമേഖലയില്‍ നിന്നുള്ള ശരാശരി വരുമാനം. സാധാരണഗതിയില്‍ ഫിന്‍ലന്റില്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാകുമോ എന്ന ഭയത്തെ തുടര്‍ന്ന് മിക്കവരും വരുമാനം കുറവുള്ളതും ദൈര്‍ഘ്യം കുറവുള്ളതുമായ ജോലി ഏറ്റെടുക്കാറില്ല.
നിലവില്‍ 5.5 ദശലക്ഷം ജനസംഖ്യയുള്ള ഫിന്‍ലന്റിലെ തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 8.1 ശതമാനം കൂടി 213,000 മായിരുന്നു. പിന്നില്‍ ഒരു സാമ്പത്തിക സുരക്ഷിതത്വം ഉണ്ട് എന്നത് ധൈര്യത്തോടെ ജോലി തേടാന്‍ ആള്‍ക്കാര്‍ക്ക് പദ്ധതി തുണയാകുമെന്ന് ഒരു വിഭാഗം പറയുേമ്പാള്‍ ഒന്നും ചെയ്യാതെ പണം കിട്ടുന്നത് ആള്‍ക്കാരെ മടിയന്മാരും അലസന്മാരുമാക്കി മാറ്റുമെന്നാണ് മറുവശത്തിന്റെ വാദം.
No comments:
Post a Comment