belive it or not

Wednesday, January 4, 2017

ഭര്‍ത്താവ് നവവധുവിന്റെ കന്യകാത്വം വിറ്റു, സ്വന്തം പങ്കാളിയെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ലതെന്ന് യുവതി

വീട്ടുകാര്‍ തമ്മില്‍ കണ്ടു ഉറപ്പിക്കുന്ന ഒരു വിവാഹ ജീവിതത്തിന്റെ ദുരന്തവശമാണ് ആഗ്ര സ്വദേശിനിയായ യുവതിയുടെ ജീവിത കഥ. ഡോക്ടറാവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവങ്ങള്‍ എല്ലാവര്ക്കും ഒരു പാഠവും കൂടിയാണ്.

ആഗ്രയിലെ ഇടത്തരം കുടുംബത്തിലാണ് പെണ്‍കുട്ടിയുടെ ജനനം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയില്‍ അല്ലെങ്കിലും അച്ഛന്റെ വരുമാനം കൊണ്ട് അമ്മയും അനിയത്തിയും പെണ്കുട്ടിയും അടങ്ങുന്ന കുടുംബം മാന്യമായി ജീവിച്ചു. മകളെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായ ശേഷം അവള്‍ എന്‍ട്രസ് കോച്ചിംഗിന് പോയിത്തുടങ്ങി. എന്നാല്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ആയില്ല. ഇനിയും വീട്ടുകാരുടെ പണം കളയാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ അവള്‍ തന്നെയാണ് പറഞ്ഞത് ബിഎസ് സിയ്ക്ക് ചേരാം എന്ന്.

ബിഎസ് സി ചെയ്ത് കൊണ്ടിരിക്കുമ്‌ബോള്‍ തന്നെ അവള്‍ക്ക് കല്യാണ ആലോചനകള്‍ വരുന്നുണ്ടായിരുന്നു. അനിയത്തി കൂടി ഉള്ളത് കൊണ്ട് വിവാഹം അധികം നീണ്ടി കൊണ്ട് പോകാന്‍ അച്ഛനും അമ്മയും ആഗ്രഹിച്ചില്ല. അങ്ങനെ ഇരിക്കെയാണ് അവരുടെ ബന്ധു മുഖേന ആ കല്യാണ ആലോചന വന്നത്.

ബംഗലൂരുവില്‍ എഞ്ചിനീയറാണ് പയ്യന്‍. ഫോട്ടോ കണ്ടപ്പോള്‍ തന്നെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി. അവര്‍ ആദ്യം കാണുന്നത് 'സ്‌കൈപ്പിലൂടെയാണ്'. സംസാരിച്ചു, നല്ല മാന്യമായ പെരുമാറ്റം. ഉടന്‍ വിവാഹം വേണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ ഈ ആലോചനയുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് അവള്‍ക്കും തോന്നി.

ബന്ധുക്കള്‍ക്ക് ഒപ്പമാണ് അയാള്‍ പെണ്ണുകാണാന്‍ എത്തതിയത്. ഒറ്റ നോട്ടത്തില്‍ തന്നെ അവള്‍ക്കു ആളെ ഇഷ്ടമായി. 3 മാസത്തിന് ശേഷമുള്ള തിയ്യതിയിലേക്ക് വിവാഹം ഉറപ്പിച്ചു.

ഫോണില്‍ അവര്‍ നിരന്തരം സംസാരിക്കുമായിരുന്നു. പുലര്‍ച്ചെ വരെ നീളുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍. അവര്‍ പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടന്നൊരു ദിവസം അദ്ദേഹം അവളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാതെ ആയി.

2 ദിവസത്തിന് ശേഷം അദ്ദേഹം തിരിച്ചു വിളിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചോദ്യം അവളെ ഞെട്ടിച്ചു. കന്യകയാണോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതെ, എന്ന് അവള്‍ മറുപടി നല്‍കി. 2 മാസത്തിന് ശേഷം അവരുടെ വിവാഹവും കഴിഞ്ഞു

വിവാഹ ശേഷം രണ്ട് പേരും ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ബംഗലൂരുവിലേക്ക് പോയി. എന്നാല്‍ ഈ ദീവസങ്ങളിലൊന്നും അയാള്‍ അവളെ തൊടുക പോലും ചെയ്തിരുന്നില്ല.

അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ കുറിച്ച് അവള്‍ തുറന്ന് ചോദിച്ചു. അപ്പോഴാണ് ആ ഞെട്ടിയ്ക്കുന്ന മറുപടി എനിക്ക് ലഭിച്ചത്. നന്നായി മദ്യപിയ്ക്കുന്ന അദ്ദേഹത്തിന് 2 ലക്ഷം രൂപയോളം കടം ഉണ്ടായിരുന്നത്രേ. കടം വീട്ടാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം എന്തെന്നോ... ഭാര്യയുടെ കന്യകാത്വം വില്‍ക്കുക. തന്റെ സുഹൃത്തിന് 2 ലക്ഷം രൂപയ്ക്ക് സ്വന്തം ഭാര്യയുടെ കന്യകാത്വം അദ്ദേഹം വിറ്റിരിക്കുന്നു. അവള്‍ക്കു അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. വധു അച്ഛനേയും അമ്മയെയും വിവരം അറിയിച്ചു. അവര്‍ എത്തി അവളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

അയാളില്‍ നിന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി ഇരിയ്ക്കുകയാണ് അവളിപ്പോള്‍. അവളുടെ തെറ്റുകൊണ്ടല്ല ഈ വിവാഹ ബന്ധം തകര്‍ന്നത്. എന്നിട്ടും സമൂഹത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകള്‍ സഹിയ്ക്കാനാകുന്നില്ലെന്നു പെണ്‍കുട്ടി പറയുന്നു. അവളുടെ വിദ്യാഭ്യാസ യോഗ്യത വെച്ച് ഒരു ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട്. അച്ഛനെയും അമ്മയേയും സഹായിക്കണം എന്നും അവള്‍ പറയുന്നു.

ഉടനെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ വയ്യ. അതേ കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ തന്നെ പേടിയാണ്. എല്ലാ അറേജിഡ് മാരേജും ഇങ്ങനെ ആകണം എന്നല്ല. പക്ഷേ ഈ ഷോക്കില്‍ നിന്ന് മോചിതയാകാന്‍ കുറച്ച് കൂടി സമയം വേണം. പക്ഷേ ഒരു ആഗ്രഹം ഉണ്ട്, സ്വന്തം പങ്കാളിയെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ല   


kadapad;        www.malayalivartha.com

No comments:

Post a Comment